Monday, January 23, 2017

A B C D




ബി സി ഡി 
ഹലോ കമോണ് വില് റ്റീച്ച് യു
ബി സി ഡി 
ബി സി ഡി ചേട്ടന് കേഡീ അനിയന് പേടി അടി ഇടി പിടി ഏയ് അടി ഇടി പിടി 

ആവോ ബച്ചോ ആവോനാ 
അരേ മേ സിഖാവും
നിനക്ക് ഹിന്ദി മാലും ധോടാ ധോടാ മാലും 
നമ്മുടെ ഭാഷേം ഹിന്ദിം ചേര്ന്നാല് തേനും നല്ല പാലും 
ആഹാ ഏഹെ ഓഹോ  

ബി സി ഡി

പ്യാരേ ബച്ചോ അവോനാ അരേ സുനോനാ 
മേരെ പ്യാരാ ബച്ചാ 
ആജ് ദിന് ഹെ അച്ഛാ 
നമ്മുടെ ഭാരത ദേശം സമസ്ത സുന്ദര ദേശം 

ആഹ ഏഹെ ഓഹോ  

(
ബി സി ഡി)

ഉണ്ണാന് റേഷന് ചോറ് കൂട്ടാനോ സാമ്പാറ്
നെല്ലിക്കാ അച്ചാറ് 
ശാപ്പടിന്നു ബോറ് 

ആഹ ഏഹെ ഓഹോ  

(
ബി സി ഡി)

Malare ninne

തെളിമാനം മഴവില്ലിന് നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ
പുഴയോരം താഴുകുന്നീ തണുനീറന്‍ കാറ്റും
പുളകങ്ങള്‍ ഇഴനെയ്തൊരു കുഴലൂതിയ പോലെ
കുളിരേകും കനവില്‍ നീ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുകും മയിലിണകള്‍ തുയിലുണരും കാലം
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം
അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ... എന്നുയിരിൽ വിടരും പനിമലരേ...
 
മലരേ നിന്നെ കാണാതിരുന്നാൽ, 
മിഴിവേകിയ നിറമെല്ലാം മായുന്നപോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ, 
അഴകേകിയ കനവെല്ലാം അകലുന്നപോലെ
ഞാനെന്‍റെ ആത്മാവിനാഴത്തിനുള്ളിൽ 
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി 
ഓരോരൊ വർണ്ണങ്ങളായ് 
ഇടറുന്നോരെന്‍റെ ഇടനെഞ്ചിനുള്ളിൽ 
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്‍റെ തനുതോരും നിന്‍റെ  
അലതല്ലും പ്രണയത്താലുണരും 
മലരേ... അഴകേ...
 
കുളിരേകും കനവില്‍ നീ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുകും മയിലിണകള്‍ തുയിലുണരും കാലം
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം
അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ... എന്നുയിരിൽ വിടരും പനിമലരേ... 

anuraaga vilichananayi

അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം

പതിനേഴിന്‍ പൗര്‍ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിനു
അറിയാനിന്നെന്തേയെന്തേയിതളനക്കം
പുതുമിനുക്കം ചെറുമയക്കം

(അനുരാഗ)


കളിയും ചിരിയും നിറയും കനവില്‍
ഇളനീരോഴുകി കുളിരില്‍‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പോ വിങ്ങലല്ലേ
കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ

(അനുരാഗ)


പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും
മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ
രാക്കടമ്പിന്‍‍ ഗന്ധമോടേ
രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ


(അനുരാഗ)