ആയിരം അജന്താചിത്രങ്ങളില്‍
ആ മഹാബലിപുരചിത്രങ്ങളില്‍
നമ്മുടെമോഹങ്ങള്‍ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു
സംഗമസംഗീതമാലപിച്ചു
ഓര്‍മ്മയില്ലേ നിനക്കൊന്നും ഓര്‍മ്മയില്ലേ
പ്രിയതമനാകും പ്രഭാതത്തെതേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നുഞാനിന്നു
അലയുന്നുഞാനിന്നുനിന്നുള്ളിലലിയുവാന്‍
അരികിലുണ്ടെന്നാലും നീ
വെണ്‍മേഘഹംസങ്ങള്‍ കൊണ്ടുവരേണമോ
എന്‍ദു:ഖസന്ദേശങ്ങള്‍
എന്‍ദു:ഖസന്ദേശങ്ങള്‍...
വിദളിതരാഗത്തിന്‍ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിക്കുകയാണിന്നും...
കൊതിക്കുകയാണിന്നും...
നിന്നെത്തലോടുവാന്‍ മടിയിലുണ്ടെന്നാലും നീ
നവരാത്രിമണ്ഡപംകാട്ടിത്തരേണമോ
മമനാദനൂപുരങ്ങള്‍
No comments:
Post a Comment