എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണുനെഞ്ചിലെന്ന്
കരിം കല്ലാണ്
കരിം കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നുതൊട്ടപ്പോള്‍ നീലക്കരിമ്പിന്റെ
തുണ്ടാണുകണ്ടതയ്യാ ചക്കരത്തുണ്ടാണു കണ്ടതയ്യാ
നാടാകെ ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന്
കൊടും കാടാണ്
കൊടും കാടാണ് കരളിലെന്ന്
ഞാനങ്ങുകേറിയപ്പോനീലക്കുയിലിന്റെ
കൂടാണുകണ്ടതയ്യാ കുഞ്ഞിക്കൂടാണുകണ്ടതയ്യാ
എന്തിനുനോക്കണ് എന്തിനുനോക്കണ്
ചന്ദിരാ നീ ഞങ്ങളെ
അയ്യോ ചന്ദിരാ
അയ്യോ ചന്ദിരാ നീ ഞങ്ങളെ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണചെക്കനുണ്ടേ
താഴെ കല്യാണചെക്കനുണ്ടേ
ചെണ്ടൊന്നുവാങ്ങണം മുണ്ടുമുറിക്കണം
പൂത്താലി കെട്ടീടേണം
പൊന്നിന്‍പൂത്താലി
പൊന്നിന്‍പൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലന്‍വെറ്റിലതിന്നെന്റെ
ചുണ്ടൊന്നുചോപ്പിക്കണം
എന്റെ ചുണ്ടൊന്നുചോപ്പിക്കണം
എന്നാലും എപ്പഴും
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണുനെഞ്ചിലെന്ന്
കരിം കല്ലാണ്
കരിം കല്ലാണ് നെഞ്ചിലെന്ന്
No comments:
Post a Comment