ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമേ ഉലകില്‍(2)
ഇഹപരസുകൃതം ഏകിടുമാര്‍ക്കും
ഇതുസംസാരവിമോചനമാര്‍ഗ്ഗം...........ഈശ്വരചിന്ത
കണ്ണില്‍കാണ്‍മതുകളിയായ് മറയും
കാണാത്തതുനാമെങ്ങനെയറിയും
ഒന്നുനിനയ്‌ക്കും മറ്റൊന്നാകും
മന്നിതുമായാനാടകരംഗം........................ഈശ്വരചിന്ത
പത്തുലഭിച്ചാല്‍ നൂറിനുമോഹം
നൂറിനെയായിരംആക്കാന്‍മോഹം
ആയിരമോ പതിനായിരമാകണം
ആശയ്‌ക്കുലകിതിലളവുണ്ടാമോ..............ഈശ്വരചിന്ത
കിട്ടുംവകയില്‍ തൃപ്‌തിയതാതെ
കിട്ടാത്തതിനായ് കൈനീട്ടാതെ
കര്‍മ്മംചെയ്യുകനമ്മുടെ ലക്ഷ്യം
കര്‍മ്മഫലം തരുമീശ്വരനല്ലോ....................ഈശ്വരചിന്ത

No comments:
Post a Comment