എന്‍ കണ്ണിന്റെ കടവിലടുത്താല്‍ കാണുന്നകൊട്ടാരത്തില്
പ്രാണന്റെ നാടുഭരിക്കണസുല്‍ത്താനുണ്ട്
പാടിയാടിനാടുവാഴണ സുല്‍ത്താനുണ്ട്
ഒരു സുല്‍ത്താനുണ്ട്
എന്‍ കരളിന്റെ കതകുതുറന്നാല്‍
കാണുന്നപൂങ്കാവിങ്കല് മാണിക്യമണിയറതന്നില്
റാണിയൊന്നുണ്ട്
നാണമോടെ വീണമീട്ടണ റാണിയൊന്നുണ്ട്
മധുവാണിയൊന്നുണ്ട്
മലര്‍ത്തിങ്കള്‍ വിരിയുന്നമധുമയരാവില്‍
മാമ്പൂകൊഴിയുന്നമകരനിലാവില്‍
ഞാനെന്റെ സുല്‍ത്താനൊരു മാലനല്‍കീടും
പൂമാലനല്‍കീടും
മടുമണം ചൊരിയുന്ന മധുരക്കിനാവില്‍
മായക്കുതിരകള്‍ വലിക്കുന്നതേരില്‍
അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും
ദൂരെ ഞാന്‍ കൊണ്ടുപോയീടും
No comments:
Post a Comment