Monday, January 23, 2017

alliyambal

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം
അന്നുനമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു അപ്പോള്‍
താഴെ ഞാന്‍ നീന്തിച്ചെന്നു പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞതാമരഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍കവിളില്‍ കണ്ടുമറ്റൊരു
താമരക്കാട്‌

കാടുപൂത്തല്ലേ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നുംകാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍
്‌അന്നുമൂളിപ്പാട്ടുപാടിത്തന്ന മുളംതത്തമ്മേ
ഇന്നീ ആളൊഴിഞ്ഞകൂട്ടിലെന്തേ വന്നുചേരാത്തു

No comments:

Post a Comment