Monday, January 23, 2017

chakkarapanthlil

ചക്കരപ്പന്തലില്‍ തേന്മഴചൊരിയും
ചക്രവര്‍ത്തികുമാരാ
നിന്‍മനോരാജ്യത്തെരാജകുമാരിയായ്‌
വന്നുനില്‍ക്കാനൊരു മോഹം

ദാഹിച്ചുമോഹിച്ചുനിന്‍പ്രേമയമുനയില്‍
താമരവള്ളം തുഴയാം
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ
കാത്തിരിപ്പൂ നിന്നെ

വീണുടയാതെയിരിക്കാന്‍ ജീവിത
വീണതരാം ഞാന്‍ കയ്യില്‍
കനകസ്‌മരണകള്‍ നീട്ടിയ നെയ്‌ത്തിരി
കാഴ്‌ചവയ്‌ക്കാം മുന്നില്‍
ഹൃദയംനിറയെ സ്വപ്‌നവുമായ്‌ നീ
മധുരം കിള്ളിത്തരുമോ
വിജനലതാഗൃഹവാതിലില്‍ വരുമോ
വീണമീട്ടിത്തരുമോ
വീണമീട്ടിത്തരുമോ

No comments:

Post a Comment