Monday, January 23, 2017

aakashathile kuruvikal

ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍

കളപ്പുരകള്‍ കെട്ടുന്നില്ല
അളന്നളന്നുകൂട്ടുന്നില്ല (2)
പങ്കുവച്ചും പണയും വച്ചും
തങ്ങളിലകലുന്നില്ല
ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍

മണ്ണിലെ മനുഷ്യന്‍ മാത്രം
തല്ലിത്തകരുന്നു(2)
കനകംമൂലം കാമിനിമൂലം 
കലഹം കൂടുന്നു

സ്‌നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രന്‍ വന്നു(2)
കുരിശിലേറ്റി മുള്‍മുടിനല്‍കി
കുരുടന്മാര്‍ നമ്മള്‍

ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍

No comments:

Post a Comment