Monday, January 23, 2017

ashtamudi kayalile

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ
എന്നെനിനക്കിഷ്ടമാണോ ഇഷ്ടമാണോ

ഓളങ്ങള്‍ ഓടിവരും നേരം 
വാരിപ്പുണരുന്നുതീരം വാരി
വാരിപ്പുണരുന്നുതീരം
മോഹങ്ങള്‍ തേടിവരും നേരം
ദാഹിച്ചുനില്‍ക്കുന്നു മാനസം
എന്‍മനസ്സിലും നിന്‍മനസ്സിലും
ഇന്നാണല്ലോപൂക്കാലം 
പൊന്നുപൂക്കാലം അഷ്ടമുടി...

ഗാനങ്ങള്‍ മൂളിവരും കാറ്റേ
മാറോടണയ്‌ക്കുന്നുമാനം നിന്നെ
മാറോടണയ്‌ക്കുന്നുമാനം 
കൂടെത്തുഴഞ്ഞുവരുന്നേരം
കോരിത്തരിക്കുന്നു ജീവിതം
എന്‍കിനാവിലും നിന്‍കിനാവിലും
ഇന്നാണല്ലോ സംഗീതം 
പ്രേമസംഗീതം അഷ്ടമുടി...

No comments:

Post a Comment