Monday, January 23, 2017

chudukanneeralen

ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍ 
മണ്ണിതിലെഴുതുമ്പോള്‍
കരയരുതാരും കരളുകളുരുകി
കരയരുതേ വെറുതെ ആരും
കരയരുതേ വെറുതെ 

പ്രാണസഖീ നിന്‍കല്യാണത്തിന്‌ 
ഞാനൊരു സമ്മാനം നല്‍കാം
മാമകജീവിതരക്തംകൊണ്ടൊരു 
മായാമലര്‍മാല നല്ലൊരു വാടാമലര്‍മാല
നല്ലൊരു വാടാമലര്‍മാല

വെണ്ണീറാകും വ്യാമോഹമൊരുനാള്‍
മണ്ണായ്‌തീരും ദേഹം
മണ്ണടിയില്ല മഹിയിതിലെങ്ങും
നിര്‍മ്മലമാം അനുരാഗം നമ്മുടെ
സുന്ദരമാം അനുരാഗം

No comments:

Post a Comment