Monday, January 23, 2017

chotta muthal chudala vare

ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി
ദുഖത്തിന്‍ കണ്ണീര്‍പ്പന്തലില്‍ നില്‍ക്കുന്നവരേ
ഈ രാത്രിയിരുണ്ടുവെളുത്തുകിഴക്കുണരുമ്പോള്‍
ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണുംനിങ്ങള്‍

കാലന്‍കോഴികള്‍ കൂവി കഴുകന്‍ചുറ്റിനടന്നു
അറബിക്കടലല ഞെട്ടിയുണര്‍ന്നു ഗിരിചൂഡങ്ങള്‍ നടുങ്ങി
തുടിച്ചുതൂക്കുമരക്കയറിന്നുമരണം കയറിയിറങ്ങി
മരണം കയറിയിറങ്ങി

പിറന്നനാടിനുവേണ്ടി പൊരുതിമരിച്ചവരിവിടെ
സ്വന്തം ചോരയിലെഴുതിയ ജീവിതമന്ത്രംകേട്ടു നിങ്ങള്‍
സ്വര്‍ഗ്ഗത്തെക്കാള്‍വലൂതാണീ ജന്മഭൂമി

No comments:

Post a Comment