Monday, January 23, 2017

ariyunnilla bhavan

അറിയുന്നില്ല ഭവാനറിയുന്നില്ല
അനുദിനമനുദിനമാത്മാവില്‍ 
നടക്കുമെന്‍അനുരാഗപൂജഭവാനറിയുന്നില്ല
കേട്ടുമില്ല ഭവാന്‍കേട്ടുമില്ല
്‌അരികത്തുവന്നപ്പോഴും 
ഹൃദയശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം

അജ്ഞാതസ്വപ്‌നങ്ങളാം പൂക്കളാലിവളെന്നും
്‌അര്‍ച്ചനനടത്തിയതറിഞ്ഞില്ല നീ
കല്‍പ്പനാജാലമെന്റെ കണ്‍കളില്‍ കൊളുത്തിയ
കര്‍പ്പൂരദീപങ്ങളും കണ്ടില്ല നീ

കാലത്തിന്‍ കാലടികള്‍ കടന്നുനടന്നുപോകും
കോലാഹലസ്വരങ്ങളറിയാതെ
ഉയിരിന്റെ ശ്രീകോവിലടയ്‌ക്കാതെ നടക്കുന്ന
ഉദയാസ്‌തമനമെന്‍ അശ്രുപൂജ

No comments:

Post a Comment