അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ
ആരു നീ ആരുനീ ദേവതേ
മലരമ്പന്‍ വളര്‍ത്തുന്നമന്ദാരവനിയിലെ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചുടുന്ന
മരതകമാണിക്യമണിയാണോ
പൂമണിമാരന്റെ മാനസക്ഷേത്രത്തില്‍
പൂജയ്‌ക്കുവന്നൊരു പൂവാണോ
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞുകടഞ്ഞെടുത്ത അമൃതാണോ
അഴകിന്റെ അലപോലെ
ആരു നീ ആരുനീ ദേവതേ
മലരമ്പന്‍ വളര്‍ത്തുന്നമന്ദാരവനിയിലെ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചുടുന്ന
മരതകമാണിക്യമണിയാണോ
പൂമണിമാരന്റെ മാനസക്ഷേത്രത്തില്‍
പൂജയ്‌ക്കുവന്നൊരു പൂവാണോ
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞുകടഞ്ഞെടുത്ത അമൃതാണോ
No comments:
Post a Comment