Monday, January 23, 2017

anuraaga nadakathil

അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു

പാടാന്‍ മറന്നുപോയ 
മൂഡനാം വേഷക്കാരാ
തേടുന്നതെന്തിനോ നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍

കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി
കൂരിരൂളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ
വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍ 
കത്തുമീതീയെന്‍ മുന്നില്‍
കാവലിനുനിന്നാലും നീ

No comments:

Post a Comment