Monday, January 23, 2017

chandanapallakkil

ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍വന്ന
ഗന്ധര്‍വ്വരാജകുമാരാ
ഗന്ധര്‍വ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ 
അപ്‌സരരാജകുമാരി
അപ്‌സരരാജകുമാരി

പൂവായപൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാംകുരുന്നിലചൂടേണം
പാതിരാപ്പൂവിന്റെ പനിനീര്‍പന്തലില്‍
പാലയ്‌ക്കാമോതിരം മാറേണം
തങ്കത്തമ്പുരുമീട്ടുകമീട്ടുക
ഗന്ധര്‍വ്വരാജകുമാരാ
അപ്‌സരരാജകുമാരി

അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയില്‍
അഷ്ടമംഗല്യമൊരുക്കാം ഞാന്‍
ദശപുഷ്‌പം ചൂടിക്കാം തിരുമധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍
ഒരുനേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോമോഹവും പൂക്കേണം
പൂക്കും മോഹത്തിന്‍ കിങ്ങിണിച്ചില്ലയില്‍
പാട്ടുംപാടിയുറങ്ങേണം

No comments:

Post a Comment