Monday, January 23, 2017

alliyambal poovukale

അല്ലിയാമ്പല്‍പൂവുകളേ
അര്‍ദ്ധനഗ്നഗാത്രികളേ
നിലാവിന്റെ നീന്തല്‍പ്പൊയ്‌കയില്‍ 
നീരാടും തോഴികളേ(2)


നിങ്ങടെ കടവില്‍ ചന്ദനപ്പടവില്‍
ഞങ്ങള്‍ക്കുകുളിക്കാനിടമുണ്ടോ(2)
നിങ്ങടെ കയ്യിലെ കുളിരിലക്കുമ്പിളില്‍
ഞങ്ങള്‍ക്കുചൂടാന്‍ പൂവുണ്ടോ
ഞങ്ങള്‍ക്കുചൂടാന്‍ പൂവുണ്ടോ

മാറില്‍ നിങ്ങള്‍വാരിച്ചുറ്റിയൊരീറന്‍ പൂഞ്ചേല(2)
മാറിയുടുക്കാന്‍ ഞങ്ങള്‍ക്കുതരുമോ
മഞ്ഞിന്റെ പൂഞ്ചേല


നിങ്ങടെ കുടിലില്‍ വള്ളിക്കുടിലില്‍
ഞങ്ങള്‍ക്കുറങ്ങാനിടമുണ്ടോ
നിങ്ങടെകയ്യിലെ മുത്തുക്കുടങ്ങളില്‍
ഞങ്ങള്‍ക്കുകുടിക്കാന്‍ തേനുണ്ടോ

No comments:

Post a Comment