Saturday, January 21, 2017

അകാരാദിഗാനങ്ങള്‍



-------------------------------------
ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്ന വീണക്കമ്പി
കതിര്‍മണ്ഡപം നിന്‍ തടവറയായ്‌
കല്യാണമാല്യം കൈവിലങ്ങായ്‌

ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിക്കും
ഉഷസിനും സന്ധ്യയ്‌ക്കുമിടയില്‍
പകലായെരിയുന്നു നീ പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി

അടിതെറ്റിത്തകര്‍ന്നും അലമാലയെറിഞ്ഞും
അലറുന്ന ദുഖാബ്ധിത്തിരയില്‍
കരയായലിയുന്നു നീ കരയാനറിയാത്ത തീരം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി

----------------------------------------
ആദിയില്‍ വചനമുണ്ടായി 
ആ വചനം രൂപമായി

പ്രളയജലധിയില്‍ പ്രണവരൂപിയായ്‌
പ്രപഞ്ചശില്‍പിയുറങ്ങിയുണര്‍ന്നു

ആദിയില്‍ വചനമുണ്ടായി 


അശ്രുസമുദ്രതിരകളിലിങ്ങനെ 
ചിപ്പികളുണ്ടായി മുത്തു
ചിപ്പികളുണ്ടായി 
കണ്ണുനീര്‍മുത്തിനുപെണ്ണെന്നുപേരിട്ടു
കാലമാമജ്ഞാതശില്‍പി

ആദിയില്‍ വചനമുണ്ടായി 

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവലവീശി കണ്ണാല്‍
കാമവലവീശി 
കവികള്‍ പാടി കാനനദ്വീപിലെ
കനകമല്ലോ സ്‌ത്രീഹൃദയം

ആദിയില്‍ വചനമുണ്ടായി 

---------------------------------------
യേശുദാസ്‌,ദക്ഷിണാമൂര്‍ത്തി

ആകാശം ഭൂമിയെ വിളിക്കുന്നു

ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗനക്ഷത്രക്കണ്ണുകള്‍ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു

സ്വര്‍ഗ്ഗനേത്രങ്ങള്‍ തലോടുന്നഭൂമിയില്‍
സ്വപ്‌നങ്ങള്‍ പോലലയുന്നു നമ്മള്‍
സ്വപ്‌നങ്ങള്‍ പോലലയുന്നു 
അറിയാത്ത വഴികളിലാശ്രയം തേടുന്നു
അടയുന്ന വാതിലില്‍ മുട്ടുന്നു

മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
സ്‌നേഹതീരങ്ങള്‍ വിളിക്കും
കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം
കയ്യൊന്നുതൊട്ടാല്‍ തുറക്കും

ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗനക്ഷത്രക്കണ്ണുകള്‍ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു

----------------------------------------
പട്ടുതൂവാല

ദേവരാജന്‍
പി സുശീല, കമുകറ


ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

ഗാഗാരിാരിാഗാഗാഗാപാ
രിാരിാസാസാരിാരിാരിാഗാ
ധാധാപാപാഗാഗാരിാരിാഗരിഗരിസാ

മാന്‍പേടയുറങ്ങണതോണി
മന്ദാരത്തോണി
ഓ...
പാല്‍ക്കടലാകെ പൊന്‍വലവീശണ
പഞ്ചമിത്തോണി
മാന്‍പേടയുറങ്ങണതോണി
മന്ദാരത്തോണി
ഓ...
പാല്‍ക്കടലാകെ പൊന്‍വലവീശണ
പഞ്ചമിത്തോണി

ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

സരിഗരിഗാാാസരിഗരിഗാാാ
ധാപാധപഗസരിാാാ
മാാാഗരിസധപാധാപധസരി
മാാാഗരിസധസാാാ

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ 
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞു (2)
കന്നിനിലാവിനുകളഞ്ഞുകിട്ടിയകറുത്തപെണ്ണേ നീ
അല്ലിപ്പൂവുകള്‍വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞു(2)
ഓ...

മാലാഖകള്‍ തുഴയണതോണി 
മുല്ലപ്പൂംതോണി
ഓ.......
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണി
ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

------------------------------------------
കെ രാഘവന്‍, യേശുദാസ്‌

ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍

കളപ്പുരകള്‍ കെട്ടുന്നില്ല
അളന്നളന്നുകൂട്ടുന്നില്ല (2)
പങ്കുവച്ചും പണയും വച്ചും
തങ്ങളിലകലുന്നില്ല
ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍

മണ്ണിലെ മനുഷ്യന്‍ മാത്രം
തല്ലിത്തകരുന്നു(2)
കനകംമൂലം കാമിനിമൂലം 
കലഹം കൂടുന്നു

സ്‌നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രന്‍ വന്നു(2)
കുരിശിലേറ്റി മുള്‍മുടിനല്‍കി
കുരുടന്മാര്‍ നമ്മള്‍

ആകാശത്തിലെ കുരുവികള്‍
വിതയ്‌ക്കുന്നില്ല കൊയ്യുന്നില്ല
ആകാശത്തിലെ കുരുവികള്‍
-------------------------------------------
ആ കയ്യിലോ ഈ കയ്യിലോ
പാധാനിസാാ നീപാധപാ
അമ്മാനപ്പൂച്ചെണ്ട്‌ കണ്ണനുസമ്മാനപ്പൂച്ചെണ്ട്‌ 
പാധാധാപാമഗപാ..രീരിഗാമാപാപാമാഗരിരിഗാസാ
അമ്പലപ്പുഴഅമ്പലത്തില്‍ 
ഗാപപപാ ഗാപപപാ
തൊഴുതുണര്‍ന്നൊരുപൂച്ചെണ്ട്‌
പധപധനിധ നിസാനീ
അര്‍ത്തുങ്കല്‍പള്ളിയില്‍പോയ്‌ 
ധപമമമാ ധപമമമാ
മുട്ടുകുത്തിയ പൂച്ചെണ്ട്‌
ഗാഗമപപ രിഗാസാാ

കുടുമനരച്ചൊരു നമ്പൂരിച്ചനു
മാപമഗമഗ ..രിഗമപാപപ
കുടമാളൂര്‍ന്നൊരു കല്യാണം ഇന്നു
പാധാപാ ധാനിനി പ പാ പാ സാസ
കുടമാളൂര്‍ന്നൊരു കല്യാണം
സസാനീനീധ പാപാപാ
പെണ്ണിന്റെ മുടിയില്‍ ചൂടാനോ
ഗാഗാരി..സരിസ....പാപാാപാ
പട്ടുകിടക്കയില്‍ തൂകാനോ
ഗാഗാരി..സരിസ....പാപാാപാ
പത്തുപനിനീര്‍പ്പൂവിനുവന്നു നമ്പൂരിച്ചന്‍
രിനിനിനിനിനി രിനിനിനിനിനി പാധാനിനി
ചുറ്റിലും വെറ്റമുറുക്കിതുപ്പിനടക്കണ നമ്പൂരിച്ചന്‍
നിനിനി രിനിനിനിനിനി രിനിനിനിനിനി പാധാനിസാ

പൂക്കടചെന്നുതുറന്നോട്ടെ 
സാസസസാരിസനീസനിധാ
പൂവെടുത്തുകൊടുത്തോട്ടെ
ധാധനിസനിധാനിധപാ
പിന്നെ കാളന്‍ ഓലന്‍ അവിയല്‍കൂട്ടി 
സസാ സരിസ ഗാസ.ധനിധരീപ
പിറന്നാളുണ്ണാന്‍ വന്നോട്ടെ
പധപസാഗാ...രിഗരിസാ

കുറവിലങ്ങാട്ടൊരുകുഞ്ഞേനാച്ചനു
കുന്നേപ്പള്ളിപെരുന്നാള്‌ ഇന്നു
കുന്നേപ്പള്ളിപെരുന്നാള്‌
പള്ളിച്ചന്തയില്‍ വില്‍ക്കാനോ 
പെണ്‍മക്കള്‍ക്കുകൊടുക്കാനോ
പത്തുവട്ടിപ്പൂവിനുവന്നു കുഞ്ഞേനാച്ചന്‍ കാലത്തു
പട്ടയൊഴിച്ചുമുഖം കഴുകണ കുഞ്ഞേനാച്ചന്‍
പൂക്കടചെന്നുതുറന്നോട്ടെ 
പൂവെടുത്തുകൊടുത്തോട്ടെ
പിന്നെ പരിപ്പുപച്ചടികിച്ചടികൂട്ടി 
പിറന്നാളുണ്ണാന്‍ വന്നോട്ടെ

കൊടിവച്ചകാറിലുപുത്തന്‍മന്ത്രിക്ക്‌
കൊച്ചീക്കോട്ടയില്‍ സ്വീകരണം ഇന്നു
കൊച്ചീക്കോട്ടയില്‍ സ്വീകരണം 
നടവഴിതോറും വിരിക്കാനോ
കുടവയറിന്‍മേല്‍ചാര്‍ത്താനോ
നൂറുവണ്ടിപ്പൂവിനുവന്നു നേതാക്കന്‍മാര്‍
നമ്മളെ നാക്കുകൊണ്ടുപോക്കറ്റടിക്കണ
നേതാക്കന്‍മാര്‍
പൂക്കടചെന്നുതുറന്നോട്ടെ 
പൂവെടുത്തുകൊടുത്തോട്ടെ
പിന്നെ നാലുകൂട്ടംപ്രഥമന്‍ കൂട്ടി 
പിറന്നാളുണ്ണാന്‍ വന്നോട്ടെ


-------------------------------------
ആ മലര്‍പൊയ്‌കയിലാടിക്കളിക്കുന്നൊ
ഗാഗാമാ ഗാരീഗാസാസാരിസാസാസാ
രോമനത്താമരപ്പൂവേ
ധാാസസാരീഗാമാ ഗാരീ
മാനത്തുനിന്നൊരുചെമ്പനീര്‍മാലനിന്‍
ഗാമാമാഗാമാമാ..രീഗാഗാരീസസാ
മാറിലേക്കാരേ എറിഞ്ഞു
രിഗാഗഗരിസാരീഗരിസാസാാരീഗാ
മാറിലേക്കാരേ എറിഞ്ഞു
രിഗാഗഗരിസാരീഗരിസാസാാ

അക്കൊച്ചുകള്ളന്റെ പുഞ്ചിരികാണുമ്പോള്‍
സാരിസാാരിഗാമഗാ..സാരിസാാരിഗാമഗാ
ഇക്കിളികൊള്ളുന്നതെന്തേ
സാരീഗാമാപാമാഗരിഗാ
മാനത്തിന്‍പൂക്കണികാണാന്‍കൊതിച്ചനീ
ഗാമാഗാമാപാമാപാധാപാധാനിധാ
നാണിച്ചുപോകുന്നതെന്തേ
ഗാമാപാ ധസനിരിസാനിധപാ
നല്‍ത്തളിര്‍നീരലനിന്നിതള്‍ക്കുമ്പിളില്‍
പാധാപാധാസാസാ പാധാപാധാസാസാ
മുത്തമിട്ടോമനിക്കുമ്പോള്‍
പാധസാരീഗരീസാസാരിസനിധപാ
കോരിത്തരിച്ചനിന്‍തൂവേര്‍പ്പുതുള്ളികള്‍
ധാസാസാസാാരിസാധാനിാധപാധപമഗാ
ആരെയോ നോക്കിച്ചിരിപ്പൂ
രീഗാമാപാധാപാമാമാഗപമഗരീ
ആരെയോ നോക്കിച്ചിരിപ്പൂ
ഗാമാഗാസാരീഗരിരീസാ

ചിന്തൂരപ്പൊട്ടിട്ടുചന്തംവരുത്തിയ
നിന്‍മുഖംവാടുന്നതെന്തേ
മഞ്ഞവെയിലേറ്റുമങ്ങുന്നതോ നിന്റെ
കണ്ണിണയെന്തേ കലങ്ങാന്‍
നിന്നിതള്‍ത്തുമ്പിലെപുഞ്ചിരികാണുമ്പോള്‍
നിന്നെക്കുറിച്ചൊന്നുപാടാന്‍
എന്‍മണിവീണയില്‍ വീണപൂവേ നിന്റെ
നൊമ്പരം നിന്നുതുടിപ്പൂ


----------------------------------
ദേവരാജന്‍, യേശുദാസ്‌

ഓഹോ ഓഹോ ഏലേലം

ആമ്പല്‍പൂവേ അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഇവളെന്റെ മുറപ്പെണ്ണ്‌

കുമാരനല്ലൂര്‍ കാര്‍ത്തികനാള്‍ കുളിച്ചൊരുങ്ങി
ഉടുത്തൊരുങ്ങി ഇവള്‍ വരുമ്പൊള്‍
തുടിക്കുംമാറില്‍ചാര്‍ത്തുംഞാനൊരു
തുളസിമാല താലിമാല (ആമ്പല്‍)

ഓ..
വിവാഹനാളില്‍ നാണവുമായി വിരിഞ്ഞുനില്‍ക്കും
കിനാവുപോലെ ഇവള്‍വരുമ്പോള്‍
കവിളില്‍മാറില്‍ കണ്ണാല്‍ അന്നൊരു
പ്രണയകാവ്യം ഞാനെഴുതും

(ആമ്പല്‍പ്പൂവേ..)

--------------------------------------
ആത്മവിദ്യാലയമേ 
അവനിയിലാത്മവിദ്യാലയമേ

അഴിനിലയില്ലാ ജീവിതമെല്ലാം
ആറടിമണ്ണില്‍ നീറിയൊടുങ്ങും

ആത്മവിദ്യാലയമേ 

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി

ഇല്ലാജാതികള്‍ ഭേദവിചാരം
ഇവിടെ പൂക്കവര്‍ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ചിതനടുവില്‍

ആത്മവിദ്യാലയമേ 

---------------------------------------
ആറ്റുവഞ്ചിക്കടവില്‍വച്ച്‌ 
അന്നുനിന്നെഞാന്‍ കണ്ടപ്പോള്‍
പാട്ടുവന്നത്‌പവിഴച്ചുണ്ടില്‍ 
പാതി നിര്‍ത്തിയതെന്താണ്‌
പാതി നിര്‍ത്തിയതെന്താണ്‌

തളിരുമരംചോട്ടില്‍ വച്ച്‌ 
തുളസിവെറ്റിലനുള്ളുമ്പോള്‍
വളകിലുക്കി വഴിയിലെന്നെ
വിളിച്ചുനിര്‍ത്തിയതെന്താണ്‌
വിളിച്ചുനിര്‍ത്തിയതെന്താണ്‌

ആറ്റുവഞ്ചി

വിരുന്നുവന്നപ്പോള്‍ അറയില്‍നിന്നും
വിരിഞ്ഞതാമരക്കണ്ണാലേ
ഒളിഞ്ഞുനോക്കി ഒരുപുതിയ
കഥപറഞ്ഞതെന്താണ്‌
കഥപറഞ്ഞതെന്താണ്‌

ആറ്റുവഞ്ചി

കാറ്റുവന്നെന്റെ കതകില്‍തള്ളുമ്പോള്‍
ഓര്‍ക്കും ഞാന്‍നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തുനില്‍ക്കുമ്പോള്‍
ഓര്‍ക്കും നിന്നുടെ പൂമേനി
ഓര്‍ക്കും നിന്നുടെ പൂമേനി
പാട്ടിലെന്നെ പിടിച്ചുവച്ചത്‌
നാട്ടിലൊക്കെ പാട്ടായി
പട്ടുതട്ടവുമിട്ടൊരുനാള്‍
കൂടെവരുകൂട്ടായി
കൂടെവരുകൂട്ടായി

--------------------------------------
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴപിന്നെയുമൊഴുകി
ആരുംകാണായെ ഓളവുംതീരവും
ആലിംഗനങ്ങളില്‍ മുഴുകി മുഴുകി 

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലേ ആരോമലേ
ഒന്നുചിരിക്കു ഒരിക്കല്‍ക്കൂടി

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കുകല്‍പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്‌ഗദവും

-----------------------------------
അക്കരപ്പച്ചയിലെ അഞ്‌ജനച്ചോലയിലെ
ആയിരമിതളുള്ളപൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നുനീ അല്ലിപ്പൂവേ

പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍തേടി
ഈ വഴിയരികില്‍ വന്നുനില്‍ക്കുമോ
രിടയപെണ്‍കൊടിഞാന്‍
ഇടയപെണ്‍കൊടിഞാന്‍

തിങ്കള്‍ക്കലയുടെ തേരിറങ്ങിയ
തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നത്‌പൊന്‍കതിരോ 
പുഞ്ചിരിയോ പൂമിഴിയോ
പുഞ്ചിരിയോ പൂമിഴിയോ

ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ
ശരോണിലെ സന്ധ്യകളില്‍
യരുസലേംകന്യകപോലെ
വിരുന്നുവന്നവളാണുഞാന്‍
വിരുന്നുവന്നവളാണുഞാന്‍

-------------------------------------------
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം
അന്നുനമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു അപ്പോള്‍
താഴെ ഞാന്‍ നീന്തിച്ചെന്നു പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞതാമരഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍കവിളില്‍ കണ്ടുമറ്റൊരു
താമരക്കാട്‌

കാടുപൂത്തല്ലേ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നുംകാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍
്‌അന്നുമൂളിപ്പാട്ടുപാടിത്തന്ന മുളംതത്തമ്മേ
ഇന്നീ ആളൊഴിഞ്ഞകൂട്ടിലെന്തേ വന്നുചേരാത്തു

------------------------------------
അല്ലിയാമ്പല്‍പൂവുകളേ
അര്‍ദ്ധനഗ്നഗാത്രികളേ
നിലാവിന്റെ നീന്തല്‍പ്പൊയ്‌കയില്‍ 
നീരാടും തോഴികളേ(2)


നിങ്ങടെ കടവില്‍ ചന്ദനപ്പടവില്‍
ഞങ്ങള്‍ക്കുകുളിക്കാനിടമുണ്ടോ(2)
നിങ്ങടെ കയ്യിലെ കുളിരിലക്കുമ്പിളില്‍
ഞങ്ങള്‍ക്കുചൂടാന്‍ പൂവുണ്ടോ
ഞങ്ങള്‍ക്കുചൂടാന്‍ പൂവുണ്ടോ

മാറില്‍ നിങ്ങള്‍വാരിച്ചുറ്റിയൊരീറന്‍ പൂഞ്ചേല(2)
മാറിയുടുക്കാന്‍ ഞങ്ങള്‍ക്കുതരുമോ
മഞ്ഞിന്റെ പൂഞ്ചേല


നിങ്ങടെ കുടിലില്‍ വള്ളിക്കുടിലില്‍
ഞങ്ങള്‍ക്കുറങ്ങാനിടമുണ്ടോ
നിങ്ങടെകയ്യിലെ മുത്തുക്കുടങ്ങളില്‍
ഞങ്ങള്‍ക്കുകുടിക്കാന്‍ തേനുണ്ടോ


---------------------------------------

ആനന്ദസാമ്രാജ്യത്തില്‌ ഞാനല്ലോ രാജകുമാരി
ആശതന്നരമനതന്നില്‌ ഞാനല്ലോ രാജകുമാരി

്‌അനുരാഗത്തിന്‍ വിളക്കുമിന്നിടും 
അരമനതന്നുടെ മണിമുറ്റത്തില്‌

എന്നുടെ കരളില്‌ കണ്ടകിനാവുകള്‍
ചെണ്ടണിയുന്നൊരുപൂന്തോട്ടത്തില്‌
നീയല്ലോ രാജകുമാരന്‍
ഞാനല്ലോ രാജകുമാരി
പുന്നാരപ്പുഞ്ചിരിയാലേ 
പൂ ചൊരിയും രാജകുമാരി

സ്വര്‍ഗ്ഗത്തുള്ളൊരു ശില്‍പികള്‍ വന്ന്‌
കെട്ടിയനമ്മുടെ കൊട്ടാരത്തില്‌
കെട്ടിയനമ്മുടെ കൊട്ടാരത്തില്‌
സുന്ദരിയാകും ചന്ദ്രികവന്ന്‌
പൊന്നണിയിക്കും പൂന്തോട്ടത്തില്‌
നീയല്ലോ രാജകുമാരന്‍
ഞാനല്ലോ രാജകുമാരി
നീയല്ലോ പുതുമണവാളന്‍
ഞാനല്ലോ പുതുമണവാട്ടി
ആനന്ദസാമ്രാജ്യത്തില്‌ ഞാനല്ലോ രാജകുമാരി
ആശതന്നരമനതന്നില്‌ ഞാനല്ലോ രാജകുമാരി


-------------------------------------------

അഞ്‌ജനക്കണ്ണെഴുതി ആലിലത്താലിചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ലമലര്‍മാല കോര്‍ത്തിരുന്നു

മുടിമേലെ കെട്ടിവച്ചു തുളുനാടന്‍പട്ടുടുത്തു
മുക്കുറ്റിചാന്തുംതൊട്ട്‌ ഞാനിരുന്നു
കന്നിവയല്‍ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവച്ചു

തൂശനിലമുറിച്ചുവച്ചു തുമ്പപ്പൂചോറുവിളമ്പി
ആശിച്ചകറികളെല്ലാം നിരത്തിവച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴികരഞ്ഞിട്ടും
കള്ളനവന്‍വന്നില്ല തോഴിമാരേ

---------------------------------------
അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ 
ആരു നീ ആരുനീ ദേവതേ

മലരമ്പന്‍ വളര്‍ത്തുന്നമന്ദാരവനിയിലെ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചുടുന്ന
മരതകമാണിക്യമണിയാണോ

പൂമണിമാരന്റെ മാനസക്ഷേത്രത്തില്‍
പൂജയ്‌ക്കുവന്നൊരു പൂവാണോ
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞുകടഞ്ഞെടുത്ത അമൃതാണോ

----------------------------------
അനുരാഗനാടകത്തിന്‍
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു

പാടാന്‍ മറന്നുപോയ 
മൂഡനാം വേഷക്കാരാ
തേടുന്നതെന്തിനോ നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍

കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി
കൂരിരൂളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ
വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍ 
കത്തുമീതീയെന്‍ മുന്നില്‍
കാവലിനുനിന്നാലും നീ
-----------------------------------------


അറബിക്കടലൊരു മണവാളന്‍
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടിക്കളിയല്ലോ

കടലല നല്ലകളിത്തോഴന്‍ 
കാറ്റോനല്ലകളിത്തോഴി
കരയുടെ മടിയില്‍ രാവും പകലും 
കക്കപെറുക്കി കളിയല്ലോ

നീളെ പൊങ്ങും തിരമാല
നീലക്കടലിന്‍ നിറമാല
കരയുടെ മാറിലിടുമ്പോഴേക്കും
മരതകമുത്തണിമലര്‍മാല

കാറ്റുചിക്കിയ തെളിമണലില്‍
കാലടിയാല്‍ നീ കഥയെഴുതി
വായിക്കാന്‍ ഞാനണയുംമുമ്പേ
വന്‍തിരവന്നതുമായ്‌ച്ചല്ലോ
----------------------------------

അറിയുന്നില്ല ഭവാനറിയുന്നില്ല
അനുദിനമനുദിനമാത്മാവില്‍ 
നടക്കുമെന്‍അനുരാഗപൂജഭവാനറിയുന്നില്ല
കേട്ടുമില്ല ഭവാന്‍കേട്ടുമില്ല
്‌അരികത്തുവന്നപ്പോഴും 
ഹൃദയശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം

അജ്ഞാതസ്വപ്‌നങ്ങളാം പൂക്കളാലിവളെന്നും
്‌അര്‍ച്ചനനടത്തിയതറിഞ്ഞില്ല നീ
കല്‍പ്പനാജാലമെന്റെ കണ്‍കളില്‍ കൊളുത്തിയ
കര്‍പ്പൂരദീപങ്ങളും കണ്ടില്ല നീ

കാലത്തിന്‍ കാലടികള്‍ കടന്നുനടന്നുപോകും
കോലാഹലസ്വരങ്ങളറിയാതെ
ഉയിരിന്റെ ശ്രീകോവിലടയ്‌ക്കാതെ നടക്കുന്ന
ഉദയാസ്‌തമനമെന്‍ അശ്രുപൂജ
------------------------------------------
അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ
എന്നെനിനക്കിഷ്ടമാണോ ഇഷ്ടമാണോ

ഓളങ്ങള്‍ ഓടിവരും നേരം 
വാരിപ്പുണരുന്നുതീരം വാരി
വാരിപ്പുണരുന്നുതീരം
മോഹങ്ങള്‍ തേടിവരും നേരം
ദാഹിച്ചുനില്‍ക്കുന്നു മാനസം
എന്‍മനസ്സിലും നിന്‍മനസ്സിലും
ഇന്നാണല്ലോപൂക്കാലം 
പൊന്നുപൂക്കാലം അഷ്ടമുടി...

ഗാനങ്ങള്‍ മൂളിവരും കാറ്റേ
മാറോടണയ്‌ക്കുന്നുമാനം നിന്നെ
മാറോടണയ്‌ക്കുന്നുമാനം 
കൂടെത്തുഴഞ്ഞുവരുന്നേരം
കോരിത്തരിക്കുന്നു ജീവിതം
എന്‍കിനാവിലും നിന്‍കിനാവിലും
ഇന്നാണല്ലോ സംഗീതം 
പ്രേമസംഗീതം അഷ്ടമുടി...
------------------------------------------
അശ്വതീനക്ഷത്രമേ എന്‍
അഭിരാമസങ്കല്‍പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ

ആദ്യതാരമായ്‌ ആദ്യാനുരാഗമായ്‌
അഴകേ എന്‍ ഹൃദയത്തില്‍ 
നീ വിടര്‍ന്നു
ഒരുഗാനം മാത്രം ഉദിക്കുന്നമാനം
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം

പോയയുഗങ്ങളില്‍ നമ്മള്‍ അജ്ഞാതമാം
മായയാലിതുപോല്‍ അടുത്തിരിക്കാം
അണയാത്ത രാഗം അമലേ നിന്‍ രാഗം
തിനായെന്നുള്ളില്‍ നിലയ്‌ക്കാത്ത ദാഹം
-----------------------------------------


No comments:

Post a Comment