Monday, January 23, 2017

aananda samrahjyathil

ആനന്ദസാമ്രാജ്യത്തില്‌ ഞാനല്ലോ രാജകുമാരി
ആശതന്നരമനതന്നില്‌ ഞാനല്ലോ രാജകുമാരി

്‌അനുരാഗത്തിന്‍ വിളക്കുമിന്നിടും 
അരമനതന്നുടെ മണിമുറ്റത്തില്‌

എന്നുടെ കരളില്‌ കണ്ടകിനാവുകള്‍
ചെണ്ടണിയുന്നൊരുപൂന്തോട്ടത്തില്‌
നീയല്ലോ രാജകുമാരന്‍
ഞാനല്ലോ രാജകുമാരി
പുന്നാരപ്പുഞ്ചിരിയാലേ 
പൂ ചൊരിയും രാജകുമാരി

സ്വര്‍ഗ്ഗത്തുള്ളൊരു ശില്‍പികള്‍ വന്ന്‌
കെട്ടിയനമ്മുടെ കൊട്ടാരത്തില്‌
കെട്ടിയനമ്മുടെ കൊട്ടാരത്തില്‌
സുന്ദരിയാകും ചന്ദ്രികവന്ന്‌
പൊന്നണിയിക്കും പൂന്തോട്ടത്തില്‌
നീയല്ലോ രാജകുമാരന്‍
ഞാനല്ലോ രാജകുമാരി
നീയല്ലോ പുതുമണവാളന്‍
ഞാനല്ലോ പുതുമണവാട്ടി
ആനന്ദസാമ്രാജ്യത്തില്‌ ഞാനല്ലോ രാജകുമാരി
ആശതന്നരമനതന്നില്‌ ഞാനല്ലോ രാജകുമാരി

No comments:

Post a Comment