Monday, January 23, 2017

aathmavidyalayame

ആത്മവിദ്യാലയമേ 
അവനിയിലാത്മവിദ്യാലയമേ

അഴിനിലയില്ലാ ജീവിതമെല്ലാം
ആറടിമണ്ണില്‍ നീറിയൊടുങ്ങും

ആത്മവിദ്യാലയമേ 

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി

ഇല്ലാജാതികള്‍ ഭേദവിചാരം
ഇവിടെ പൂക്കവര്‍ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ചിതനടുവില്‍

ആത്മവിദ്യാലയമേ 

No comments:

Post a Comment