Monday, January 23, 2017

aakasham bhoomiye vilikkunnu

ആകാശം ഭൂമിയെ വിളിക്കുന്നു

ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗനക്ഷത്രക്കണ്ണുകള്‍ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു

സ്വര്‍ഗ്ഗനേത്രങ്ങള്‍ തലോടുന്നഭൂമിയില്‍
സ്വപ്‌നങ്ങള്‍ പോലലയുന്നു നമ്മള്‍
സ്വപ്‌നങ്ങള്‍ പോലലയുന്നു 
അറിയാത്ത വഴികളിലാശ്രയം തേടുന്നു
അടയുന്ന വാതിലില്‍ മുട്ടുന്നു

മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
സ്‌നേഹതീരങ്ങള്‍ വിളിക്കും
കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം
കയ്യൊന്നുതൊട്ടാല്‍ തുറക്കും

ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗനക്ഷത്രക്കണ്ണുകള്‍ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു

No comments:

Post a Comment