Monday, January 23, 2017

aayiram kannumayi


ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെഞാന്‍
എന്നില്‍നിന്നുംപറന്നകന്നൊരു
പൈങ്കിളിമലര്‍തേന്‍കിളി

മഞ്ഞുവീണതറിഞ്ഞില്ല വെയില്‍വന്നുപോയതറിഞ്ഞില്ല
ഓമലേ നീവരും നാളുമെണ്ണിയിരുന്നുഞാന്‍
വന്നുനീ വന്നുനിന്നു നീയെന്റെ ജന്മസാഫല്യമേ
വന്നുനീ വന്നുനിന്നു നീയെന്റെ ജന്മസാഫല്യമേ

തെന്നലുമ്മകളേകിയോ കുഞ്ഞുതുമ്പി തംബുരുമീട്ടിയോ
ഉള്ളിലെ മാമയില്‍ നീലപ്പീലികള്‍ വീശിയോ

എന്റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ

ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെഞാന്‍
എന്നില്‍നിന്നുംപറന്നകന്നൊരു
പൈങ്കിളിമലര്‍തേന്‍കിളി

No comments:

Post a Comment