Monday, January 23, 2017

kizhakku pookkum

കിഴക്കുപൂക്കും മുരിക്കിനെന്തൊരു ചുകചുകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിക്കും നെഞ്ചിന്‍ കരിക്കുമായി പറന്നുവന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായി തിരഞ്ഞുവന്നൊരു തോഴന്‍
ഖല്‍ബിലെത്തി ....ഖല്‍ബിലെത്തി
ഖല്‍ബിലെത്തി........ഖല്‍ബിലെത്തി

പൂവാണോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍കിനാവോ നാണമോ
പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്‍

ഖല്‍ബിലെത്തി ....ഖല്‍ബിലെത്തി
ഖല്‍ബിലെത്തി........ഖല്‍ബിലെത്തി

ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളിപോലെ
മൊഴികള്‍മൗനത്തിന്‍ കസവുനൂലില്‍
കനകനൂലില്‍ കൊരുക്കുവാന്‍
ഓ അരിയമഞ്ഞിന്‍കുളിരുവീണേ
കറുകനാമ്പുകള്‍ ഉണരുവാന്‍

ഖല്‍ബിലെത്തി ....ഖല്‍ബിലെത്തി
ഖല്‍ബിലെത്തി........ഖല്‍ബിലെത്തി

No comments:

Post a Comment