Monday, January 23, 2017

aattuvanchi kadavil vachu

ആറ്റുവഞ്ചിക്കടവില്‍വച്ച്‌ 
അന്നുനിന്നെഞാന്‍ കണ്ടപ്പോള്‍
പാട്ടുവന്നത്‌പവിഴച്ചുണ്ടില്‍ 
പാതി നിര്‍ത്തിയതെന്താണ്‌
പാതി നിര്‍ത്തിയതെന്താണ്‌

തളിരുമരംചോട്ടില്‍ വച്ച്‌ 
തുളസിവെറ്റിലനുള്ളുമ്പോള്‍
വളകിലുക്കി വഴിയിലെന്നെ
വിളിച്ചുനിര്‍ത്തിയതെന്താണ്‌
വിളിച്ചുനിര്‍ത്തിയതെന്താണ്‌

ആറ്റുവഞ്ചി

വിരുന്നുവന്നപ്പോള്‍ അറയില്‍നിന്നും
വിരിഞ്ഞതാമരക്കണ്ണാലേ
ഒളിഞ്ഞുനോക്കി ഒരുപുതിയ
കഥപറഞ്ഞതെന്താണ്‌
കഥപറഞ്ഞതെന്താണ്‌

ആറ്റുവഞ്ചി

കാറ്റുവന്നെന്റെ കതകില്‍തള്ളുമ്പോള്‍
ഓര്‍ക്കും ഞാന്‍നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തുനില്‍ക്കുമ്പോള്‍
ഓര്‍ക്കും നിന്നുടെ പൂമേനി
ഓര്‍ക്കും നിന്നുടെ പൂമേനി
പാട്ടിലെന്നെ പിടിച്ചുവച്ചത്‌
നാട്ടിലൊക്കെ പാട്ടായി
പട്ടുതട്ടവുമിട്ടൊരുനാള്‍
കൂടെവരുകൂട്ടായി
കൂടെവരുകൂട്ടായി

No comments:

Post a Comment