Monday, January 23, 2017

aambal poove

ആമ്പല്‍പൂവേ അണിയം പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഇവളെന്റെ മുറപ്പെണ്ണ്‌

കുമാരനല്ലൂര്‍ കാര്‍ത്തികനാള്‍ കുളിച്ചൊരുങ്ങി
ഉടുത്തൊരുങ്ങി ഇവള്‍ വരുമ്പൊള്‍
തുടിക്കുംമാറില്‍ചാര്‍ത്തുംഞാനൊരു
തുളസിമാല താലിമാല (ആമ്പല്‍)

ഓ..
വിവാഹനാളില്‍ നാണവുമായി വിരിഞ്ഞുനില്‍ക്കും
കിനാവുപോലെ ഇവള്‍വരുമ്പോള്‍
കവിളില്‍മാറില്‍ കണ്ണാല്‍ അന്നൊരു
പ്രണയകാവ്യം ഞാനെഴുതും

(ആമ്പല്‍പ്പൂവേ..)

No comments:

Post a Comment