Monday, January 23, 2017

arabikkadaloru manavalan

അറബിക്കടലൊരു മണവാളന്‍
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടിക്കളിയല്ലോ

കടലല നല്ലകളിത്തോഴന്‍ 
കാറ്റോനല്ലകളിത്തോഴി
കരയുടെ മടിയില്‍ രാവും പകലും 
കക്കപെറുക്കി കളിയല്ലോ

നീളെ പൊങ്ങും തിരമാല
നീലക്കടലിന്‍ നിറമാല
കരയുടെ മാറിലിടുമ്പോഴേക്കും
മരതകമുത്തണിമലര്‍മാല

കാറ്റുചിക്കിയ തെളിമണലില്‍
കാലടിയാല്‍ നീ കഥയെഴുതി
വായിക്കാന്‍ ഞാനണയുംമുമ്പേ
വന്‍തിരവന്നതുമായ്‌ച്ചല്ലോ

No comments:

Post a Comment