Monday, January 23, 2017

aakasha poyikayilundoru

ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

ഗാഗാരിാരിാഗാഗാഗാപാ
രിാരിാസാസാരിാരിാരിാഗാ
ധാധാപാപാഗാഗാരിാരിാഗരിഗരിസാ

മാന്‍പേടയുറങ്ങണതോണി
മന്ദാരത്തോണി
ഓ...
പാല്‍ക്കടലാകെ പൊന്‍വലവീശണ
പഞ്ചമിത്തോണി
മാന്‍പേടയുറങ്ങണതോണി
മന്ദാരത്തോണി
ഓ...
പാല്‍ക്കടലാകെ പൊന്‍വലവീശണ
പഞ്ചമിത്തോണി

ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

സരിഗരിഗാാാസരിഗരിഗാാാ
ധാപാധപഗസരിാാാ
മാാാഗരിസധപാധാപധസരി
മാാാഗരിസധസാാാ

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ 
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞു (2)
കന്നിനിലാവിനുകളഞ്ഞുകിട്ടിയകറുത്തപെണ്ണേ നീ
അല്ലിപ്പൂവുകള്‍വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞു(2)
ഓ...

മാലാഖകള്‍ തുഴയണതോണി 
മുല്ലപ്പൂംതോണി
ഓ.......
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണി
ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നുംതോണി
അക്കരയ്‌ക്കോ ഇക്കരെയ്‌ക്കോ
പൊന്‍മുകിലോലപ്പായകെട്ടിയ പൊന്നുംതോണി

No comments:

Post a Comment