Monday, January 23, 2017

anjanakkannezhuthi

അഞ്‌ജനക്കണ്ണെഴുതി ആലിലത്താലിചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ലമലര്‍മാല കോര്‍ത്തിരുന്നു

മുടിമേലെ കെട്ടിവച്ചു തുളുനാടന്‍പട്ടുടുത്തു
മുക്കുറ്റിചാന്തുംതൊട്ട്‌ ഞാനിരുന്നു
കന്നിവയല്‍ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവച്ചു

തൂശനിലമുറിച്ചുവച്ചു തുമ്പപ്പൂചോറുവിളമ്പി
ആശിച്ചകറികളെല്ലാം നിരത്തിവച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴികരഞ്ഞിട്ടും
കള്ളനവന്‍വന്നില്ല തോഴിമാരേ

No comments:

Post a Comment